തിരുവനന്തപുരം: ശബരിമലയില്‍ ഹോട്ടലുകള്‍ 11നു ശേഷം അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനത്തു രാത്രിയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11ന് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പത്രക്കുറിപ്പിലൂടെയാണ് ഡിജിപി അറിയിച്ചത്.
Leave a Comment