തിരുവനന്തപുരം: കോടതികളുടെ വിധിയിലല്ല വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങളാണ‌് പ്രധാനമെന്ന‌് വ്യക്തമാക്കി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല. കോടതികളില്‍ ജഡ‌്ജിമാരും വക്കീലന്മാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ‌് വാദം. അതില്‍ കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ‌്. അത‌് അന്തിമവിധിയില്‍ ഉണ്ടാകണമെന്നില്ലെന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുകയുകയുണ്ടായി. വെള്ളിയാഴ‌്ചയിലെ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശമൊന്നുമില്ല എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
Leave a Comment