പ്രതീകാത്മക ചിത്രം
കോട്ടയം : സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പന്തളം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രാത്രി എട്ടു മണിയോടെ സിപിഎം ഓഫീസിനു മുന്നിൽ വെച്ച് ഓട്ടോറിക്ഷയിൽ എത്തിയ സംഘം ജയപ്രസാദിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഡിവൈഎഫ്ഐ-എസ്.ഡി.പി.ഐ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
Leave a Comment