പശുവിനെ ചൊല്ലി സംഘര്‍ഷാവസ്ഥ

ലഖ്നൗ: ചത്ത പശുവിന്‍റെ ശരീര അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ . ഉത്തര്‍പ്രദേശിലെ മഥുരയില്‍ കോസികലന്‍ പ്രദേശത്താണ് അവശിഷ്ടം കണ്ടത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അവിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ നിരീക്ഷണത്തിനായി വിനിയോഗിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.കൂടുതല്‍ പരിശോധനക്കായി പശുവിന്‍റെ അവശിഷ്ടങ്ങള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ടവരെ ഉടന്‍ കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

വാഹനത്തില്‍ പശുവിനെ കടത്തിക്കൊണ്ടു പോകുന്നതായി കണ്ടെന്ന് ജനക്പൂരി സ്വദേശിയായ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വാഹനം തടഞ്ഞു നിര്‍‌ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ നിര്‍ത്താതെ ഓടിച്ചു പോയെന്നും ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നു.

Share
Leave a Comment