ശബരിമലയില്‍ തിരക്ക് വര്‍ദ്ധിയ്ക്കുന്നു; തിങ്കളാഴ്ച മല ചവിട്ടിയത് 62,000 പേര്‍

സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിയ്ക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് ഭക്തരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായത്. 62,000ത്തോളം പേരാണ് ഇന്ന് മല ചവിട്ടിയത്. രാവിലെ മിനിറ്റില്‍ 35 പേരാണ് പതിനെട്ടാം പടി കയറിയതെങ്കില്‍ വൈകിട്ട് നട തുറന്നോടെ മിനിറ്റില്‍ 65 പേര്‍ എന്ന നിലയില്‍ എത്തി. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസിലും നല്ല തിരക്കായിരുന്നു.

ഈ മാസം 12ന് അര്‍ദ്ധരാത്രിയോടെ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനജ്ഞ അവസാനിക്കും. എങ്കിലും മണ്ഡകാലം കഴിയുന്നത് വരെ നിരോധനാജ്ഞ വേണമെന്ന നിലപാടിലാണ് പൊലീസ്.

Share
Leave a Comment