Homeആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി
ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി
Dec 13, 2018, 03:20 pm IST
പട്ടിക്കാട് :ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി. തൃശ്ശൂര്‍ പട്ടിക്കാടിലെ ഒളകര ആദിവാസി കോളനി നിവാസികളാണ് വനപാലകരെ സ്റ്റേഷനില്‍
ബന്ദികളാക്കിയത്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് തങ്ങളുടെ നിരന്തരമായ ആവശ്യം വനപാലകര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് രോക്ഷാകുലരായ ഗ്രാമവാസികള്‍ ഇവരെ ബന്ദികളാക്കിയത്.
കാട്ടാനശല്യം മൂലം ആദിവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണാതെ പിന്‍മാറിലെന്ന് ആദിവാസികള്‍ ഉറച്ചു നിന്നതോടെ പീച്ചി റെയ്ഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. രണ്ടു കിലോമീറ്റര്‍ നീളത്തില്‍ കോളനിക്ക് സമീപത്തായി കമ്പിവേലി സ്ഥാപിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇതിനാവിശ്യമായ ഫണ്ടില്ലെന്നാണ് വനം വകുപ്പിന്റെ പക്ഷം.
അവസാനം പൊലീസെത്തി വെള്ളിയാഴ്ച ഒത്തുത്തീര്‍പ്പ് ചര്‍ച്ച എസ് പി ഓഫീസില്‍ വെച്ചു ന
ടത്താമെന്ന ഉറപ്പിന്‍ മേല്‍ സമരം ഉചയോടെ സമരം പിന്‍വലിച്ചു.
Leave a Comment