കനത്ത നഷ്ടം നേരിട്ട് ഓഹരിവിപണി

മുംബൈ: കനത്ത നഷ്ടം നേരിട്ട് ഓഹരിവിപണി. സെന്‍സെക്‌സ് 689.60 പോയിന്റ് താഴ്ന്നു 35,742.07 ലും നിഫ്റ്റി 197.70 പോയിന്റ് താഴ്ന്ന് 10,754.00ലും വ്യാപാരം അവസാനിച്ചു. അദാനി പോര്‍ട്‌സ്, മാരുതി, വിപ്രോ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ടിസിഎസ്, ഇന്റസന്റ് ബാങ്ക്, ഐസിഐസ്‌ഐ ബാങ്ക്, ഐടിസി, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ചഡിഎഫ്‌സി, കൊടക് ബാങ്ക്, സണ്‍ഫാര്‍മ, വേദാന്ത, ഹീറോമോട്ടോര്‍കോപ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്ടത്തിൽ വീണപ്പോൾ, പവര്‍ഗ്രിഡ്, എന്റ്റിപിസി, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലേക്ക് പിടിച്ച് കയറിയത്.

Share
Leave a Comment