ജയ്പൂര്‍ : സര്‍ക്കാര്‍ രേഖകളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ബിജെപി ത്വാതികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യയയുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണത്തിലിരുന്ന കാലയളവില്‍ ബിജെപി സര്‍ക്കാര്‍ നടത്തി വന്ന പരിഷ്‌കരണങ്ങളിലാണ് പുതിയ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ കൈമാറി. പകരം ദേശീയ പ്രതീകമായ അശോക സതംഭത്തിന്റെ ചിത്രം നല്‍കും. 2017 ഡിസംബറില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഉത്തരവാണ് പിന്‍വലിച്ചത്.
Leave a Comment