IndiaInternational

നയതന്ത്രവും സുരക്ഷയും സമന്വയിപ്പിച്ച് ഛബഹാറിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യ ചരിത്രം കുറിച്ചു: ഇറാനും അഫ്ഗാനും ഇന്ത്യയും ഒന്നിച്ചപ്പോൾ ചൈനക്ക് തിരിച്ചടി

പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനത്തിലാണ് തന്ത്ര പ്രധാനമായ കരാർ ഒപ്പിട്ടത് .

ന്യൂഡൽഹി : തന്ത്രപ്രധാനമായ ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഭാഗികമായി ഭാരതം ഏറ്റെടുത്തു. ആദ്യമായാണ് രാജ്യത്തിനു പുറത്ത് ഒരു തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇറാനും അഫ്ഗാനും ഇന്ത്യയും തമ്മിലുള്ള ത്രിരാഷ്ട്ര കരാർ പ്രകാരമാണ് ഛബഹാർ തുറമുഖത്തിൽ പ്രവർത്തനം ആരംഭിച്ചത്. 2003 ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ചർച്ചകൾ ഭാരതം ആരംഭിക്കുന്നത്. എന്നാൽ പിന്നീടു വന്ന യുപിഎ സർക്കാരുകളുടെ കാലത്ത് പദ്ധതിക്ക് പുരോഗതിയുണ്ടായില്ല. 2014 ൽ മോദി സർക്കാർ വന്നതോടെയാണ് തന്ത്രപ്രധാനമായ പദ്ധതി പുനരാരംഭിച്ചത്.പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനത്തിലാണ് തന്ത്ര പ്രധാനമായ കരാർ ഒപ്പിട്ടത് .

പാകിസ്ഥാനുമായി നല്ല ബന്ധത്തിലല്ലാത്ത ഇറാൻ – അഫ്ഗാൻ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള ചബഹാർ തുറമുഖ പദ്ധതി നയതന്ത്രപരമായും വ്യാവസായികമായും സൈനികമായും ഇന്ത്യക്ക് വലിയ നേട്ടമാണുണ്ടാക്കുക.2017 ൽ തന്നെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതും കേന്ദ്രസർക്കാരിന്റെ വിജയമായി . പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ ധനം നേരത്തെ തന്നെ കേന്ദ്രസർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു.

അതോടെ പാകിസ്ഥാനിലെ ഗ്വാദർ വച്ച് ഇന്ത്യയെ ആശങ്കപ്പെടുത്താം എന്ന ചൈനീസ് തന്ത്രത്തിനുള്ള ശക്തമായ മറുപടിയുമായി മാറി ഛബഹാർ തുറമുഖം.ഷിപ്പിംഗ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.കാർഗോ വിഭാഗത്തിന്റെയും ഓഫീസിന്റെയും ചുമതല ഡിസംബർ 29 ന്‌ ഔദ്യോഗികമായി ഇന്ത്യ ഏറ്റെടുത്തു. സൈപ്രസിൽ നിന്നുള്ള ചരക്ക് എത്തിയതോടെ വ്യാപാരസംബന്ധമായ നടപടികളും ആരംഭിച്ചു.

വലിയൊരു യാത്രയുടെ തുടക്കമാണിതെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഒറ്റപ്പെട്ടു പോയ അഫ്ഗാനെ സഹായിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനത്തിലാണ് തന്ത്ര പ്രധാനമായ കരാർ ഒപ്പിട്ടത് . പാകിസ്ഥാനുമായി നല്ല ബന്ധത്തിലല്ലാത്ത ഇറാൻ – അഫ്ഗാൻ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള ചബഹാർ തുറമുഖ പദ്ധതി നയതന്ത്രപരമായും വ്യാവസായികമായും സൈനികമായും ഇന്ത്യക്ക് വലിയ നേട്ടമാണുണ്ടാക്കുക.

2017 ൽ തന്നെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതും കേന്ദ്രസർക്കാരിന്റെ വിജയമായി . പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ ധനം നേരത്തെ തന്നെ കേന്ദ്രസർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു. അതോടെ പാകിസ്ഥാനിലെ ഗ്വാദർ വച്ച് ഇന്ത്യയെ ആശങ്കപ്പെടുത്താം എന്ന ചൈനീസ് തന്ത്രത്തിനുള്ള ശക്തമായ മറുപടിയുമായി മാറി ഛബഹാർ തുറമുഖം. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ഒരു തുറമുഖത്തിന്റെ ഭരണ നിർവ്വഹണം രാജ്യം ഏറ്റെടുക്കുന്നത്.

പാകിസ്ഥാനിൽ ചൈനയുടെ ഇടപെടലോടെ ആരംഭിച്ച ഗ്വാദർ തുറമുഖത്തിന് ഇന്ത്യയുടെ നയതന്ത്രപരമായ മറുപടിയാണ് ചബഹാർ തുറമുഖം. പാകിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയുമായി ബന്ധപ്പെടാൻ ഛബഹാർ അഫ്ഗാനിസ്ഥാനെ സഹായിക്കും. മാത്രമല്ല ഇറാനുമായുള്ള നയതന്ത്ര ബന്ധം സുദൃഢമാക്കുന്നതിനും ഛബഹാർ പ്രധാന പങ്കു വഹിക്കുന്നു.മദ്ധ്യ ഏഷ്യയുമായും അഫ്ഗാനുമായും ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി പാകിസ്ഥാനെ ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം. പാകിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോലും ചരക്കു നീക്കങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ മേഖലയുമായി ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി തടസമുണ്ടാകില്ല.

ഇനി പാകിസ്ഥാനെ അവഗണിച്ച് മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം മുന്നോട്ടു കൊണ്ടു പോകാൻ ഛബഹാർ സഹായിക്കും. ഛബഹാറിലെ ആദ്യ ഘട്ടത്തിൽ രണ്ട് ബെർത്തുകളാണ് ഇന്ത്യ നിയന്ത്രിക്കുക. 85 മില്യൺ അമേരിക്കൻ ഡോളറാണ് ഛബഹാറിൽ ഇന്ത്യൻ നിക്ഷേപം. വ്യാപാര രംഗത്ത് ഇന്ത്യക്ക് സുവർണാവസരങ്ങളാണ് ഛബഹാർ മുന്നോട്ടു വയ്ക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button