KeralaNews

മോദി ഇനി പ്രധാനമന്ത്രിയാകില്ല; ശശി തരൂര്‍

കോഴിക്കോട്: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും മോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ശശി തരൂര്‍. മോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് അവസരം കൊടുത്തു.മോദിയെ നമുക്ക് പരീക്ഷിച്ചു നോക്കാം എന്ന ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം അതിന് അര്‍ഹനല്ല എന്ന് തെളിഞ്ഞു.മോദിയെക്കുറിച്ചുള്ള എന്റെ ഊഹങ്ങള്‍ ശരിയായിരുന്നു. ഇപ്പോ അത് എല്ലാവര്‍ക്കുമറിയാം.

മോദി നല്ലൊരു ഹിന്ദി പ്രാസംഗികനാണ്. പക്ഷെ ഗൗരവമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ അദ്ദേഹം നിശബ്ദനാകും. ഗോ സംരക്ഷണത്തിന്റെ പേരില്‍ മുഹമ്മദ് അഹ്ലാഖിനെ കൊലപ്പെടുത്തിയത് പോലുള്ള വിഷയങ്ങളിലെ മോദിയുടെ നിശബ്ദത ചൂണ്ടികാണിച്ച് ശശി തരൂര്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Close
Close