CinemaNewsBollywoodEntertainment

ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ‘ഇന്‍ പാകിസ്താന്‍’

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പാകിസ്താനില്‍ പച്ചക്കൊടി. ചിത്രം ഈ മാസം 18ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ചെറിയ വെട്ടിത്തിരുത്തലുകളോടെയായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനൂപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങായി വേഷമിട്ടിരിക്കുന്നത്.ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍.

ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്. 35കാരിയായ നടിക്ക് ബംഗാളി, മറാത്തി, ഹിന്ദി ഭാഷകള്‍ അറിയാം. ടെലിവിഷന്‍ പരമ്പരയായ ‘പ്രധാനമന്ത്രി’യില്‍ സോണിയ ഗാന്ധിയെ സൂസന്‍ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.

സുജാന്‍ ബെര്‍നറ്റ്, ആഹാന കുമ്ര, അര്‍ജുന്‍ മാത്തൂര്‍, വിപിന്‍ ശര്‍മ്മ, ദിവ്യ സേത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button