Life Style

നടുവേദന… മരണത്തിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണം

ഇടയ്ക്കിടെ വരുന്ന നടുവേദനയെ വേദനസംഹാരികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളിലേറെ പേരും.എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ വരുന്ന നടുവേദന ശ്രദ്ധിക്കേണ്ടതാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.പതിനാലു വര്‍ഷത്തെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം.

സാധാരണയായി 40 കഴിയുന്നവര്‍ക്കിടയിലാണ് നടുവേദന ഏറ്റവുമധികം കാണപ്പെടുന്നത്.നടുവേദന ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് വേദനയുള്ള സ്ത്രീകളില്‍ ഉണ്ടായേക്കാവുന്ന മരണ നിരക്ക് 24 ശതമാനമാണ്.സ്ഥിരം നടുവേദന ഉള്ള സ്ത്രീയ്ക്ക് അതില്ലാത്ത സ്ത്രീയെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത 65.8 ശതമാനവും.

ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.നടുവേദനയും,മരണനിരക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ഗവേഷകയായ എറിക് റോസീന്‍ പറയുന്നത്.

അമിതവണ്ണം, പുകവലി, മദ്യപാനം, അസ്ഥിക്ഷയം, രക്തക്കുറവ്, നാഡിതളര്‍ച്ച, ഉറക്കക്കുറവ്, മാനസിക രോഗങ്ങള്‍, ആര്‍ത്തവം, ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭകാലം, പ്രസവം എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണമാകാം.

രോഗകാരണത്തെ ഒഴിവാക്കാനുതകുന്ന രീതിയില്‍ പ്രവൃത്തി സാഹചര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും വിശ്രമം, വ്യായാമം, ഇവ ക്രമപ്പെടുത്തുകയും കാലാവസ്ഥ ഭേദത്തിനനുസരിച്ച് ദൈനം ദിനചര്യകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത് ഒരു പരിധിവരെ നടുവേദനയെ തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button