NewsGulfQatar

കൂടുതല്‍ ട്രാവല്‍ പദ്ധതികളുമായി ഖത്തര്‍

 

ദോഹ: ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ദക്ഷിണേഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ (സട്ടെ) ആദ്യമായി ഖത്തറും പങ്കെടുക്കുന്നു. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ (ക്യുഎന്‍ടിസി) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരുമാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അതിനായി വിപുലമായ പവിലിയനാണു ഖത്തര്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറിലെ 8 ഹോട്ടലുകളില്‍ നിന്ന് 2 ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികളില്‍ (ഡിഎംസി) നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തം ഖത്തര്‍ പവിലിയനിലുണ്ട്. കഴിഞ്ഞ വര്‍ഷം 4 ലക്ഷത്തിലേറെ ഇന്ത്യന്‍ സന്ദര്‍ശകരാണു ഖത്തറിലെത്തിയത്. 2017നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 20% വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ വിസ ഓണ്‍ അറൈവല്‍ സൗകര്യം കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തുമെന്നാണു പ്രതീക്ഷ.

ദോഹയെയും ഇന്ത്യന്‍ നഗരങ്ങളെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ 176 വിമാന സര്‍വീസുകളാണുള്ളത്. ഖത്തര്‍ എയര്‍വേയ്സിനു പുറമെ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ് എന്നിവയും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നു ദോഹയിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button