പുനെ,കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൂനെ :സിനിമാ മോഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അന്തര്‍ദേശിയ നിലവാരമുള്ള രാജ്യത്തിലെ രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളായ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ ബാച്ചുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. രണ്ടിടത്തേക്കുമായി പൊതു അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.

അവസാന തീയതി ഈ മാസം 31 ആണ്. കോഴ്‌സുകള്‍ സംവിധാനം, ഛായാഗ്രഹണം, സൗണ്ട് എന്‍ജിനീയറിങ്, അഭിനയം തുടങ്ങിയവയിലാണ്. പൂനൈയിലും കൊല്‍ക്കത്തയിലും സിനിമയ്ക്കും ടിവിക്കും വെവ്വേറെ വിങ്ങുകളുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്കു സിനിമയിലും ടിവിയിലും മാത്രമല്ല, പരസ്യമേഖലയിലും സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ സ്ഥാപനങ്ങളിലുമെല്ലാം ജോലി സാധ്യതയുണ്ട്. പരിമിതമായ സീറ്റുകളാണ് ഓരോ കോഴ്‌സിനും ഉള്ളത്.

Share
Leave a Comment