NewsIndia

മൈസൂര്‍ വഴി കേരളത്തിലേക്കുള്ള യാത്രയില്‍ അപകടങ്ങള്‍ പതിവാകുന്നു; കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചത് ഒടുവിലത്തെ ഉദാഹരണം

 

ബെംഗളൂരു : മൈസൂരു വഴി കേരളത്തിലേക്കുള്ള വാര്‍ത്ത കൂടുതല്‍ അപകടം പിടിച്ചതായി മാറുന്നതായാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.  പൊതുഗതാഗത സംവിധാനമായ ബസുകള്‍ക്ക് എതിരെ വരെ ഇവിടങ്ങളില്‍ അക്രമണമുണ്ടാകുന്നു.

കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു കെഎസ് ആര്‍ടിസി ബസ്  ചന്നപട്ടണക്ക് ശേഷം വിജനമായ സ്ഥലത്ത് വച്ച് നമ്പര്‍ ഇല്ലാത്ത ബൈക്കുമായി ഒരാള്‍ കൈ കാണിച്ചു കൂടെ മറ്റൊരു ബൈക്കും ഒമ്‌നി വാനും ഉണ്ടായിരുന്നു പന്തികേട് തോന്നിയ ഡ്രൈവര്‍ നിര്‍ത്താതെ മുന്നോട്ട് പോയി.

ബൈക്കുമായി അയാള്‍ പിന്‍തുടര്‍ന്ന് വരികയും ബസിന് കുറുകെ ഇട്ടു.ബസിന്റെ വാതില്‍ തുറക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. പോലീസ് വന്നതോടുകൂടി ബസ് ബൈക്കിനെ ഇടിച്ചു എന്നാണ് അക്രമി അറിയിച്ചത്. അത് പ്രകാരം ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടു. കുറെ ആളുകളുടെ യാത്ര മുടങ്ങും എന്നതിനാല്‍ പോലീസിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പരാതി നല്‍കാതെ ബസ് യാത്ര തുടര്‍ന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്പാണ് വടിവാള്‍ കാണിച്ച് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭയപ്പെടുത്തി ബസ് പൂര്‍ണമായും കൊള്ളയടിച്ചത്.  ഒരു സ്വകാര്യ ബസ് കുറച്ച് കാലം മുന്പ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ അടക്കം ഗോഡൗണില്‍ അടച്ചിട്ടതും ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. കേരള ആര്‍ടിസി ഡ്രൈവറുടെ തലക്ക് ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button