KeralaNews

ഇ.പിയുടെ വീട്ടില്‍ പച്ചക്കറി വിളവെടുപ്പ്

 

പാപ്പിനിശേരി: മന്ത്രി ഇ പി ജയരാജന്റെ വീട്ടുവളപ്പില്‍ 50 സെന്റ് സ്ഥലത്ത് കൃഷിചെയ്ത ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എല്ലാവരും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സാമാജികരുടെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പുനര്‍ജനിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കൃഷി.

മത്തന്‍, താലോലി, വെണ്ട, വെള്ളരി, കക്കിരി, പച്ചമുളക്, വഴുതന, കുമ്പളം പയര്‍, ചീര, പടവലം എന്നിവയ്ക്കു പുറമേ ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, കൊത്തവര എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. വീട്ടില്‍ പതിനഞ്ചോളം ആടുകളും ഏഴു പശുക്കളുമുണ്ട്. വിളവെടുപ്പ് മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button