CinemaMollywoodNewsEntertainment

‘അക്ക വിത്ത് ഇക്ക’ പോസ്റ്റ് പിന്‍വലിച്ച് അജു വര്‍ഗീസ്

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ് എത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഐറ്റം ടാന്‍സിലാണ് സണ്ണി താരമാവുക. ഷൂട്ടിനായ് എത്തിയ സണ്ണി ലിയോണ്‍ മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇത് വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

ചലചിത്ര താരം അജു വര്‍ഗീസും ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് അജു നല്‍കിയ അടിക്കുറിപ്പ് വിവാദമായി. ‘അക്ക വിത്ത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്ന്. ഒരു വിഭാഗം ഫാന്‍സുകാരുടെ മിക്ക കമന്റുകളും സ്ത്രീ വിരുദ്ധവുമായി. തുടര്‍ന്ന് അജു പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇതേ ക്യാപ്ഷനില്‍ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് അജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button