Kerala

സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് ഫെബ്രുവരിയിൽ

വനിതാ ശിശുവികസന വകുപ്പ് ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ഫെബ്രുവരി ഒന്നു മുതൽ മൂന്ന് വരെ തിരുവനന്തപുരം ചാല സർക്കാർ ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് നടക്കും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരം, വിവിധ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച ബാലനീതി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിക്കൽ, തിരുവനന്തപുരം ‘സർസാസ്’ എന്ന സംഘടന ബാലനിധി പദ്ധതിയിലേക്ക് സമാഹരിച്ച തുക ഏറ്റുവാങ്ങൽ, മികച്ച ശിശു സംരക്ഷണ സ്ഥാപനത്തിനുള്ള അവാർഡ് ദാനം, ‘പോറ്റിവളർത്തൽ’ പദ്ധതിയുടെ പ്രചരണാർത്ഥം നിർമ്മിച്ച ‘ആ താരകം’ ഹ്രസ്വചിത്രത്തിന്റെ സിഡി പ്രകാശനം, പോക്‌സോ നിയമം സംബന്ധിച്ച് തയ്യാറാക്കിയ ‘അസ്തമയം’ ‘ആ ദിവസം’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചു. ‘വർണ്ണച്ചിറകുകൾ 2019’ എന്ന കലാപരിപാടി നടക്കും. ഫെസ്റ്റിൽ ഇരുപതോളം മത്സരയിനങ്ങളിലായി 780 കുട്ടികൾ പങ്കെടുക്കും.

shortlink

Post Your Comments


Back to top button