ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം

ന്യൂഡല്‍ഹി•ഹരിയാനയിലെ ജിന്ദ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം. ബി.ജെ.പിയുടെ കൃഷ്ണ മിഥ 12,935 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത സ്ഥാനാര്‍ഥിയായ ജനനായക് ജനതാ പാര്‍ട്ടിയുടെ ദിഗ് വിജയ്‌ സിംഗ് ചൌട്ടാലയെ പരാജയപ്പെടുത്തിയത്.

ബി.ജെ.പി, കോണ്‍ഗ്രസ്, ഐ.എന്‍.ഡി.ഡി എന്നിവര്‍ക്ക് പുറമേ പുതുതായി രൂപീകരിച്ച ജനനായക് ജനത പാര്‍ട്ടി (ജെ.ജെ.പി) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം.

വോട്ടെണ്ണലിന്റെ ഒരു ഘാട്ടത്തില്‍ ബി.ജെ.പി 15,960 വോട്ടുകള്‍ വരെ ലീഡ് നേടിയിരുന്നു.

ബി.ജെ.പി നയിക്കുന്ന മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാരിന്റെ അഗ്നിപരീക്ഷയായിരുന്നു ജിന്ദ് ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നത്.

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐ.എന്‍.ഡി.എല്‍) എം.എല്‍.എയായിരുന്ന ഹരി ചന്ദ് മിഥ ആഗസ്റ്റില്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Share
Leave a Comment