NewsIndia

യുദ്ധ വിമാനാപകടം രണ്ടു പൈലറ്റുകള്‍ മരിച്ചു

 

ബെംഗളൂരു: പരിശീലന പറക്കല്‍ നടത്തിയ യുദ്ധ വിമാനം അപകടത്തില്‍ പെട്ട് രണ്ട് പൈലറ്റുകള്‍ മരിച്ചു. എച്ച് എ എല്‍ വിമാനത്താവളത്തിന് സമീപമാണ് മിറാഷ് 2000 വിമാനം അപകടത്തില്‍ പെട്ടത്. രണ്ട് പൈലറ്റുകള്‍ അപകട സമയത്ത് പുറത്തേക്ക് തള്ളപ്പെട്ടെങ്കിലും മരണം സംഭവിച്ചു. സ്‌ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍, സിദ്ധാര്‍ഥ് നേഗി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

മിറാഷ് 2000 വിമാനങ്ങളില്‍ ബംഗളൂരു എച്ച് എ എല്‍ നടത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പരിശീലന പറക്കലിനിടെയാണ് ദുരന്തം സംഭവിച്ചത്. കാര്‍ഗില്‍ യുദ്ധകാലത്ത് ഉള്‍പ്പെടെ സൈന്യം വ്യാപകമായി ഉപയോഗിച്ച വിമാനമാണ് മിറാഷ് 2000.

shortlink

Related Articles

Post Your Comments

Related Articles


Back to top button