CinemaNewsEntertainmentKollywood

രാജീവ് മേനോന്റെ സര്‍വം താളമയം തിയറ്ററുകളിലെത്തി

 

ജി.വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രം സര്‍വ്വം താളമയം ഇന്ന് പ്രദര്‍ശനത്തിന് എത്തി. കേരളത്തിലും ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുമേഷ്, കുമരവേല്‍ എന്നിവരും അണി നിരക്കുന്നുണ്ട്. മൈന്‍ഡ് സ്‌ക്രീന്‍ സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്

ഒരു കച്ചവട സിനിമ എന്നതിലുപരി വലിയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സര്‍വ്വം താളമയം. ദലിത് വിഭാഗത്തില്‍പ്പെട്ട പീറ്റര്‍ എന്ന യുവാവ് വാദ്യങ്ങളോടുള്ള താല്‍പര്യം മൂലം മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളാണ് കഥാപശ്ചാത്തലം.

സവര്‍ണ്ണ മേധാവിത്വമുള്ള സമൂഹത്തിലേക്ക് ഒരു ദലിതന്‍ കടന്നു വരുമ്പോള്‍ ഏതെല്ലാം രീതിയില്‍ അയാള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് രാജീവ് മേനോന്‍ സിനിമയില്‍ പ്രതീക്ഷിക്കാമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. മൂപ്പത്തിയൊന്നാമത് ടോക്യോ ചലച്ചിത്ര മേളയുടെ ഒഫീഷ്യല്‍ സെലക്ഷനായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button