CinemaMollywoodNewsEntertainment

9 ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

 

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 9ന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് താരം ഫേസ്ബുക്കില്‍. അര്‍മാന്‍ എന്ന ഹോട്ടലില്‍ ആണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല. ആ ഹോട്ടലില്‍ തനിക്കും റൂം ബുക്ക് ചെയ്തിരുന്നു. ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ആണ് താന്‍ എത്തിയത്. അപ്പോള്‍ റിസ്പഷനിസ്റ്റ് ഓടി അടുത്തേക്ക് വന്നു. ഹീറോ എപ്പോള്‍ വരും എന്ന അയാളുടെ ചോദ്യം തന്നെ ചിരിപ്പിച്ചുവെന്ന് താരം പറയുന്നു.

”ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിറ്റെടുക്കും. താക്കോല്‍ തന്നേക്കൂ ഞാന്‍ കൊടുത്തേക്കാം’ എന്നു പറഞ്ഞുവെന്നും പ്രിഥ്വി പറയുന്നു. പ്രിഥ്വിരാജ് നായകനാകുന്ന 9 ഒരു സയന്‍സ് ഫിക്ഷന്‍ കഥയാണ് പറയുന്നത്.

വീഡിയോ കാണാം

https://www.facebook.com/PrithvirajSukumaran/videos/1197654700384807/

shortlink

Related Articles

Post Your Comments

Related Articles


Back to top button