KeralaMollywoodNews

നടന്‍ അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍

തിരുവനന്തപുരം : നടന്‍ അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്ത പുരം ജൂബിലി മെമോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്നുവെന്നു അരിസ്റ്റോ സുരേഷ് പറയുന്നു. തലവേദനയും വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചത്. ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം തൃശ്ശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനും മാവേലിക്കരയില്‍ ഒരു പൊതുപരിപാടിക്കും പോകേണ്ടതുണ്ടെന്നും പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്നും സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button