ഫുജൈറ•കഴിഞ്ഞ രാത്രിയില്‍ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.
ഷെയ്ഖ് ഖലീഫ റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന 30 കാരിയായ എമിറാത്തി യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രം വിട്ട് കീഴ്മേല്‍ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പോലീസും ആംബുലന്‍സുമെത്തി ഫുജൈറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments