CinemaNewsEntertainmentKollywood

നയന്‍താരയുടെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി അയ്‌റ; വീഡിയോ വൈറല്‍

 

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അയ്റ. അജിത്തിന്റെ വിശ്വാസത്തിനു ശേഷമാണ് നയന്‍സിന്റെ പുതിയ ചിത്രം വരുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുമായിട്ടാണ് നടി ഇത്തവണയെത്തുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

അയ്റയ്ക്കു വേണ്ടിയുളള നയന്‍സിന്റെ കിടിലന്‍ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍സിന്റെ മേക്ക് ഓവര്‍ കാണിച്ചിരുന്നത്. സര്‍ജുന്‍ കെഎം ആണ് നയന്‍സിന്റെ അയ്റ സംവിധാനം ചെയ്യുന്നത്. കെജെആര്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു.

കലൈയരസന്‍, യോഗി ബാബു, പ്രവീണ്‍ രംഗനാഥന്‍, ജയപ്രകാശ്, ലീലാവതി, മാതീവന്‍ ത്യാഗരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. അയ്റക്കു പുറമെ ദളപതി 63,നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമ,തെലുങ്കില്‍ സയ്റാ നരസിംഹ റെഡ്ഡി,കൊലൈയത്തൂര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളും നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button