KeralaNews

10 രൂപയ്ക്ക് ഷെയര്‍ ഓട്ടോ സര്‍വീസുമായി എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി

 

കൊച്ചി: ഇനി ഓട്ടോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. സാധാരണക്കാര്‍ക്കായ് പുതിയ സഹായവുമായ് എത്തിയിരിക്കുകയാണ് എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് പുതിയ ഓട്ടോ സര്‍വ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ പിന്നീട് കൈനറ്റിക് ഗ്രീനും ഓട്ടോ തൊഴിലാളികളും പങ്കാളികളാവുകയായിരുന്നു.

ഇ-ഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്.

ഇ-ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാമെന്നത് മറ്റൊരു സൗകര്യമാണ്. ഇതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ഓട്ടോയില്‍ സഞ്ചിരിക്കാന്‍ കഴിയും. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button