NewsIndia

നിധീഷ് കുമാര്‍ പ്രധാന മന്ത്രിയാകണമെന്ന് ശിവസേന

 

ഡല്‍ഹി: എന്‍ഡിഎയില്‍ നരേന്ദ്ര മോദിക്ക് ബദലായി നിധീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാന്‍ ശിവസേനയും ജെഡിയുവും. കോണ്‍ഗ്രസിനെയല്ല, മറിച്ച് ബിജെപിക്കുള്ളില്‍ സഖ്യകക്ഷികള്‍ നിയന്ത്രിക്കുന്ന സമാന്തര ഭരണത്തിനാണ് ഇരുവരും ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ നിതീഷ് കുമാറിന്റെ വലംകൈയ്യായ പ്രശാന്ത് കിഷോറാണ് നീക്കം നടത്തുന്നത്. എന്‍ഡിഎയില്‍ മോദിയുടെ സാധ്യതകളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ശിവസേന ഈ നീക്കത്തോട് യോജിച്ചെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കളില്‍ നിന്ന് അത്തരത്തിലുള്ള സൂചനകളും പരാമര്‍ശങ്ങളും ലഭിക്കുന്നുണ്ട്. ബിജെപിക്ക് കാരണം സ്വന്തം സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് സ്വാധീനം നഷ്ടമായെന്നും വിലയിരുത്തലുണ്ട്. ശിവസേനയുമായി കൂടിക്കാഴ്ച്ച ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയായിരുന്നു പ്രശാന്ത് കിഷോര്‍ ശിവസേനയുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുടെ ശ്രദ്ധ തിരിക്കാന്‍ ശിവസേനയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ താന്‍ തയ്യാറാണ് എന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി ശിവസേനയുടെ നേതാക്കളെ നേരിട്ട് കണ്ടു. ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ശിവസേന നേതാക്കള്‍ വ്യക്തമാക്കുന്നത്. നീക്കങ്ങള്‍ ഇങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും, സീറ്റുകള്‍ വലിയ തോതില്‍ കുറയുമെന്നും പ്രശാന്ത് കിഷോര്‍ ഉദ്ധവിനെ അറിയിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോര്‍ നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ബിജെപി 200 സീറ്റില്‍ താഴെ പോകുമെന്ന് വ്യക്തമാണ്. ഒരുപക്ഷേ ഏറ്റവും വലിയ ഒറ്റകക്ഷി പോലുമാകില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി നിയമിക്കേണ്ടി വരും. ഇതാണ് ജെഡിയുവിന്റെ ലക്ഷ്യം. എങ്ങനെ സാധിക്കും മോദിക്ക് വേണ്ടി സഖ്യമെന്ന രീതിയില്‍ കാര്യമായി പ്രവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യമാണ് ഇരുപാര്‍ട്ടികള്‍ക്കും കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറായത് ഭൂരിപക്ഷത്തിന്റെ മികവിലായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ല. ജെഡിയുവും ശിവസേനയുമാണ് എന്‍ഡിഎയിലെ വലിയ കക്ഷികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button