KeralaNews

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

 

തിരുവനന്തപുരം: അധ്യാപകരുടെ അവകാശപോരാട്ടങ്ങളിലെയും പൊതുവിദ്യാഭ്യാസമേഖലയുടെയും ഊര്‍ജ സ്രോതസ്സായ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ ഇ കെ നായനാര്‍ പാര്‍ക്കില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍ പതാക ഉയര്‍ത്തി.

മൂന്നിന് സാമ്പത്തികരംഗത്തെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തും.”നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെഎസ്ടിഎയുടെ ഇരുപത്തെട്ടാമത് സമ്മേളനം. സമ്മേളനത്തിനു മുന്നോടിയായി രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവടയിലെ വസതിയില്‍നിന്ന് സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ്‌കുമാര്‍ നയിച്ച പതാകജാഥയും കല്ലറ പാങ്ങോട് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സതീശ് നേതൃത്വം നല്‍കിയ കൊടിമരജാഥയും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. ശിവഗിരി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി സ്മൃതിമണ്ഡപം, കണ്ണമൂലയിലെ ചട്ടമ്പിസ്വാമി സ്മൃതികുടീരം, വെങ്ങാനൂര്‍ അയ്യന്‍കാളി സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍നിന്നുള്ള ദീപശിഖാ ജാഥകളും രക്തസാക്ഷിമണ്ഡപത്തില്‍ ഒരുമിച്ചു. തുടര്‍ന്ന് ജാഥയായി സമ്മേളനനഗരിയില്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button