NewsIndia

ബിഎസ്എന്‍എല്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

 

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജിയോയുടെ കടന്നുവരവോടുകൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനുള്ള നടപടിയിലേക്ക് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ്എന്‍എല്‍ അധികൃതരുമായുള്ള ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

2017 2018 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത 31,287 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളിമായുള്ള ഉന്നത തലയോഗത്തില്‍ ബിഎസ്എന്‍എല്‍ലിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വിശധീകരിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അടച്ച്പൂട്ടിയാലുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് റിപ്പോര്‍ട് തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ ഗുരുതരമായി ബാധിച്ചുവെന്നാണ് അനുപം ശ്രീവാസ്തവ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button