KeralaNews

ഇടുക്കി പെരുവന്താനം മേഖലയില്‍ തീപിടിത്തം; ശബരിമല വനത്തിലേക്ക് കാട്ടുതീ പടരുന്നു

ഏലപ്പാറ: ശക്തമായ കാറ്റില്‍ ശബരിമല വനഭൂമിയിലേക്ക് കാട്ടുതീ പടരുന്നു. വനംവകുപ്പ് വച്ചുപിടിപ്പിച്ച പൈന്‍മരക്കാട്ടിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. ഇവിടെ തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ സമാനതകളില്ലാത്ത നഷ്ടമാണുണ്ടാവുക. പെരുവന്താനം, പീരുമേട് പഞ്ചായത്ത് അതിര്‍ത്തി മേഖലയില്‍ 500 ഏക്കറോളം ഈറ്റയും ഔഷധസസ്യങ്ങളുമുള്ള കാടാണ് കത്തിനശിച്ചത്.

വളഞ്ഞങ്ങാനത്തിനുസമീപം ചെറുവള്ളികുളം പുറക്കയം ഭാഗങ്ങളിലുമാണ് ബുധനാഴ്ച പുലര്‍ച്ച മുതല്‍ തീ പടരാന്‍ തുടങ്ങിയത്. ഈറ്റക്കാടുകളും ചെറു ഔഷധസസ്യങ്ങളുമുള്‍പ്പെടെയുള്ള ജൈവസമ്പത്തിനാണ് നാശം.
ഏലപ്പാറയ്ക്കു സമീപം ഒന്നാംമൈലില്‍ വീണ്ടും തീ പടര്‍ന്നിട്ടുണ്ട്. വാഗമണ്ണില്‍ ലക്ഷങ്ങളുടെ തേയില കൃഷി കത്തിനശിച്ചു. പാഞ്ചാലിമേട്ടില്‍ മൊട്ടകുന്നിലേക്കും തീ പടര്‍ന്നു. അധികൃതര്‍ തീ പടരാതെയിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴായതായി പ്രദേശവാസികള്‍ പറയുന്നു.

 

shortlink

Post Your Comments


Back to top button