News

കനയ്യകുമാറിന് ഡോക്ടറേറ്റ്

ന്യൂഡല്‍ഹി :  ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ കനയ്യകുമാറിന് ഡോക്ടറേറ്റ്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിനെ ഡോക്ടറേറ്റ് തേടിയെത്തിയത്.

2016 ഫെബ്രുവരിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസി‍ഡന്‍റായിരിക്കെ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കനയ്യ കുമാര്‍ ദേശീയശ്രദ്ധ നേടിയത്. . യോഗത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്നായിരുന്നു കനയ്യക്കെതിരെ പരാതി നല്‍കിയ എബിവിപിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കനയ്യ കുമാറിനെ തിഹാര്‍ ജയിലിലടയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കനയ്യകുമാറിനെ ജയിലില്‍ അടച്ച നടപടിയെ തുടര്‍ന്ന് ഇന്ത്യയെമ്ബാടുമുള്ള കാമ്ബസുകളില്‍ പ്രതിഷേധസമരങ്ങള്‍ ഉണ്ടായി. വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം തെരുവിലിറങ്ങിയും പ്രസ്താവനകളിലൂടെയും പ്രതിഷേധിച്ചു. അഫ്സല്‍ ഗുരു നിരപരാധിയാണെന്നും എന്നാല്‍ താന്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കനയ്യ കോടതിയില്‍ അറിയിച്ചു.

തുടര്‍ന്ന് കനയ്യകുമാര്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നതിന് തെളിവായി വിഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി. തുടര്‍ന്ന് ഈ ദൃശ്യങ്ങളില്‍ കൃത്രിമത്വം കാട്ടിയതാണെന്ന് തെളിയുകയും ചെയ്തിരുന്നു.

ജയില്‍ മോചിതനായ കനയ്യ കക്ഷിഭേദമന്യേ കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരായ ഇടത് വിദ്യാര്‍ത്ഥി, യുവജന പ്രക്ഷോഭങ്ങളിലെ പ്രധാന മുഖമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button