
തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. പത്തില്‍ പത്ത് സീറ്റും നേടിയാണ് വിജയം. ഒമ്പത് സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റില്‍ കെഎസ്യു, എംഎസ്എഫ് ഫ്രറ്റെനിറ്റി അടങ്ങുന്ന ഇന്‍ഡിപെന്‍ഡന്‍സ് സഖ്യത്തിനെതിരെ ഡോ. കെ വി ദീപു അനന്തപുരി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരം ) പോള്‍ ചെയ്ത വോട്ടിന്റെ 95 ശതമാനവും നേടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തെരഞ്ഞെടുത്ത മറ്റ് കൗണ്‍സിലര്‍മാര്‍ വി സിദ്ദിഖ് (ഇഎല്ഐഎംഎസ് കോളേജ് ഓഫ് ഫാര്‍മസി തൃശൂര്‍), അനീഷ ബഷീര്‍ (സെഞ്ച്വറി ഡെന്റല്‍ കോളേജ് കാസര്‍കോട്), എസ് കെ ഇത്തു (എസ്ഐഎംഇടി കോളേജ് ഓഫ് നേഴ്സിങ് തിരുവനന്തപുരം), സി അമര്‍ (അഹല്യ ആയുര്‍വേദ കോളേജ് പാലക്കാട്), ജിതിന് സുരേഷ് (പരിയാരം മെഡിക്കല്‍ കോളേജ് കണ്ണൂര്‍), കെ അതുല്‍ജിത് (പരിയാരം മെഡിക്കല്‍ കോളേജ് കണ്ണൂര്‍), വി ഹരിത (ഇ എം എസ് നേഴ്സിങ് കോളേജ് പെരിന്തല്‍മണ്ണ), ട്വിങ്കിള്‍ സക്കീര്‍ (ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം), ഡോ. നിമിഷ മൈക്കിള്‍ (പിഎന്‍എന്‍എം ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഷൊര്‍ണൂര്‍).
എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന് ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു
Post Your Comments