CinemaMollywoodNewsEntertainment

ലാലേട്ടനൊപ്പം സന്തോഷ് ശിവന്റെ കലിയുഗം

 

മലയാള സിനിമയില്‍ മറ്റൊരു ക്ലാസിക്കിന് വഴിയൊരുക്കി സന്തോഷ് ശിവന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘കലിയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് സ്ഥിരീകരിച്ചു. പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ‘ഉറുമി’ ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് സന്തോഷ് ശിവന്‍. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവര്‍, യോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ള സന്തോഷ് ശിവന്‍, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മഞ്ജു വാരിയര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടുള്ള ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രം. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധാനത്തിലേക്കുള്ള സന്തോഷ് ശിവന്റെ മടങ്ങി വരവാണ് ജാക്ക് ആന്‍ഡ് ജില്‍ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button