CinemaNewsBollywoodEntertainment

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഫോട്ടോഗ്രാഫിന്റെ ട്രെയിലര്‍ പുറത്തു വിട്ടു

 

‘ദി ലഞ്ച് ബോക്‌സ്’, ‘സെന്‍സ് ഓഫ് എന്‍ എന്‍ഡിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്ത ഫോട്ടോഗ്രാഫ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹം പോലും ഒഴിവാക്കി മുബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫി ജോലി ചെയ്യുന്നയാളായാണ് നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയായി വരുന്ന സാന്യ മല്‍ഹോത്രയുമായി നവാവുദ്ദീന്‍ സിദ്ദിഖിക്കുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഇതിവൃത്തം.

ഫാറൂക്ക് ജാഫര്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി, വിജയ് റാസ്, ജിം സര്‍ബ്, ആകാശ് സിന്‍ഹ, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോണ്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ‘ഫോട്ടോഗ്രാഫ്’ നേരത്തെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ബെര്‍ലിന്‍ സ്‌പെഷ്യല്‍ ഫിലിം’ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം നേരത്തെ തെരഞ്ഞെടുത്തിരുന്നു. ചിത്രം മാര്‍ച്ച് 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button