CinemaNewsEntertainment

ജലന്ധര്‍ ബിഷപ്പിന്റെ ജീവിതം സിനിമയാകുന്നു

 

ന്യൂഡല്‍ഹി: കന്യാസ്ത്രീ പീഡനത്തില്‍ പ്രതിയായ ജലന്ധര്‍ ബുഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ച് സിനിമയൊരുങ്ങുന്നു. ദി ഡാര്‍ക്ക് ഷെയിഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ഷെപ്പേര്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. കവേലില്‍ ഫിലിംസാണ് നിര്‍മാതാക്കള്‍.

മൂന്നു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം തമിഴ് സംവിധായകനായ രാംദാസ് രാമസ്വാമി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും ജിവിത്തിലുണ്ടാകുന്ന ആക്സമിക സംഭവങ്ങളും അതുമൂലം അവര്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഘട്ടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രണ്ടാമത്തെ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനത്തോടെ ഡല്‍ഹിയിലും ജലന്ധറിലുമായി നടക്കും. 2013ല്‍ പുറത്തിറങ്ങിയ ഫോര്‍ സെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ആന്റോ ഇലഞ്ഞി. കൊച്ചിയില്‍ നടന്ന കന്യാസ്ത്രീ സമരത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button