Kerala

ശുചിത്വപൂർണമായ നാടിനും വീടിനുമായി ആരോഗ്യസേന രൂപീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ശുചിത്വപൂർണമായ നാടിനും വീടിനുമായി ഓരോ വാർഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 10-15 വീടുകൾക്ക് മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവർ വീടുകൾ സന്ദർശിച്ച് വീടിനകവും പുറവും ഒരു പോലെ ശുചീകരിക്കും. കൊതുകുജന്യരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കി വേണം ദൗത്യവുമായി മുന്നോട്ട് പോകാനെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

ജനകീയ ആരോഗ്യ പദ്ധതികൾ ക്രിയാത്മകമായ നടപ്പിലാക്കുന്ന ആശ പ്രവർത്തകർ വാർഡ് ഹെൽത്ത് ശുചിത്വ കമ്മിറ്റി കോർഡിനേറ്റേർസ് കൂടി ആണ്. ഇവരുടെ ആരോഗ്യപരമായ അറിവും നേതൃത്വപരമായിട്ടുള്ള കഴിവും പരിപോഷിപ്പിക്കുന്നതിനും ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ആശാവർക്കർമാർക്ക് അവരുടെ പ്രവർത്തന മികവിനുള്ള അംഗീകാരം നൽകുന്നതിനുമായാണ് സഹ 2019 സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button