CinemaNewsEntertainment

മൂന്നര ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്കും ഇനി വിജയ് സേതുപതിക്ക് സ്വന്തം

 

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറിന്റെ പുതിയ ജി 310 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് മക്കല്‍ സെല്‍വന്‍ സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കിയ വിവരം ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ജി 310 ജിഎസിന്റെ റേസിങ് റെഡ് നോണ്‍-മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്റെ വാഹന ശേഖരത്തിലേക്കെത്തിച്ചത്.

നേരത്തെ ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറും വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമയായ 96ന്റെ സംവിധായകന് താരം ബുള്ളറ്റ് സമ്മനാമായി നല്‍കിയതും വാര്‍ത്തയായിരുന്നു.

ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ ഏ 310 ഏടല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില

shortlink

Related Articles

Post Your Comments

Related Articles


Back to top button