പോസ്റ്ററില്‍ അഭിനന്ദന്‍; പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി•സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബി.ജെ.പിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കീതുമായി കമ്മീഷന്‍ രംഗത്തെത്തിയത്.

Share
Leave a Comment