നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്ക്

നൈജീരിയ : നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. 29 സ്റ്റേറ്റുകളില്‍ നിന്നായി 80 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 987 പുരുഷ സ്ഥാനാര്‍ഥികളെയാണ് ഇവര്‍ നേരിടേണ്ടി വരിക. സാമ്പത്തികമായി വലിയ പിന്തുണയുള്ളവരാണ് പുരുഷന്മാരായ സ്ഥാനാര്‍ഥികളില്‍ മിക്കവരും. സാമ്പത്തികമായി പുരുഷന്മാര്‍ നേടിയ മേല്‍ക്കൈ വോട്ടര്‍മാരുടെ കരുത്ത് കൊണ്ട് നേരിടാമെന്ന പ്രതീക്ഷയിലാണ് വനിതകള്‍. രാജ്യത്തെ 84 മില്യന്‍ വോട്ടര്‍മാരില്‍ 39.6 മില്യന്‍ വോട്ടര്‍മാരും വനിതകളാണ്.

അതേ സമയം വനിതകള്‍ക്ക് എത്രത്തോളം രാജ്യത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനായി എന്നത് സംശയമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പുരുഷന്മാരാണെന്നതാണ് മറ്റൊരു വസ്തുത. രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വനിതാ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനായി എത്തുമെന്നതും സംശയമാണ്.

Share
Leave a Comment