ശബരിമല: പമ്പയിലെ ആറാട്ടുകടവ് കണ്ടെത്തി

പമ്പ•പ്രളയകാലത്ത് മണ്ണിനടിയില്‍ അപ്രത്യക്ഷമായ പമ്പയിലെ ആറാട്ടുകടവ് കണ്ടെത്തി. ഗണപതികോവിലിനു താഴെ പമ്പാ നദിയിൽ ആണ് ആറാട്ടുകടവ്. ഇത് കെട്ടി സംരക്ഷിച്ച് മണ്ഡപവും നിർമിച്ചിരുന്നു. പ്രളയത്തില്‍ മണ്ഡപം ഒലിച്ചുപോകുകയും ഒഴുകിവന്ന മണ്ണടിഞ്ഞ് കടവ് കാണാതാവുകയുമായിരുന്നു.

മണ്ഡല മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി 5 മീറ്റർ താഴ്ചയിൽ നദിയിലെ മണ്ണ് നീക്കിയിരുന്നു. എന്നിട്ടും ആറാട്ടുകടവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉത്സവത്തിനു മുന്നോടിയായി 2 ആഴ്ചത്തെ ശ്രമഫലമായാണ് നദിയിലെ മണ്ണു നീക്കി ആറാട്ടുകടവ് കണ്ടെത്തിയത്. കടവ് കണ്ടെത്തിയതോടെ ഉത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള അയ്യപ്പന്‍റെ ആറാട്ട് ആറാട്ടുകടവില്‍ തന്നെ നടത്താന്‍ കഴിയും.

10 ദിവസത്തെ ഉത്സവത്തിന് 12 നാണ് അയ്യപ്പ സന്നിധിയിൽ കൊടിയേറുന്നത്. 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ടോടെ‌ സമാപിക്കും.

Share
Leave a Comment