CinemaNewsEntertainment

‘പിഎം നരേന്ദ്ര മോദി’ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിഎം നരേന്ദ്ര മോദി’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിവേക് ഒബ്‌റോയ് ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.ചിത്രത്തില്‍ അമിത് ഷായെ അവതരിപ്പിക്കുന്നത് മനോജ് ജോഷിയാണ്.

https://www.youtube.com/watch?v=mJ0U7uwCq9U

ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍. ഡല്‍ഹി, അഹമ്മദാബാദ്,കച്ച്,ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം ഏപ്രില്‍ 5 റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button