International

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യ- പാക് ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ വിരുദ്ധത പ്രത്യക്ഷമായി ഉപയോഗിക്കുകയാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.ഇന്ത്യയുടെ ഭാഗത്തു നിന്നും മറ്റൊരു തെറ്റായ നീക്കം താന്‍ പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ പറഞ്ഞതായി പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അപകടം ഒഴിവായിട്ടില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഈ സാഹചര്യം തുടരും. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ തരം പ്രകോപനങ്ങളേയും മറികടക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇമ്രാന്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടന്‍ പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button