NewsIndia

ടിക് ടോക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ടിക് ടോക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ടിക് ടോക്കിലുള്ള വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മധുര സ്വദേശിയായ അഡ്വ. മുത്തുകുമാര്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സ്വകാര്യത മുന്‍നിര്‍ത്തി അമേരിക്കയും ഇന്തൊനീഷ്യയും ടിക്ടോക്കിനു നിരോധനമേര്‍പ്പെടുത്തിയതു പോലെ ഇന്ത്യയിലും നിരോധനം കൊണ്ടു വരണമെന്നാണു ഹര്‍ജി ആവശ്യപ്പെടുന്നത്.

ആളുകള്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. പ്രാങ്ക് വീഡിയോകള്‍ വിലക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button