KeralaNews

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

 

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളോടെ മനുഷ്യാവകാശ കമീഷന്‍ 2016 ആഗസ്ത് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. രണ്ടു ഭാഗമാക്കിയ പുസ്തകങ്ങള്‍ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് 2017-18 മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ടുഭാഗങ്ങള്‍ വേനലവധിക്കാലത്ത് മെയ് 15നകവും മൂന്നാംഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ബാഗുകളും ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കുപ്പികള്‍ ഒഴിവാക്കി ക്ലാസ് മുറികളില്‍ കുടിവെള്ളം ലഭ്യമാക്കാനും വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button