ലോക്‌സഭ തിരഞ്ഞെടുപ്പ്; അമിത് ഷാ അദ്വാനിയെയും ജോഷിയെയും വീട്ടിലെത്തി കണ്ടു

 

ദില്ലി: ബിജെപിയിലെ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കകളെ നേരില്‍ കണ്ട് അനുനയ നീക്കവുമായി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ. എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഇരുവരുടെയും വസതികളില്‍ പോയി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച്ചയാണ്. ഈ സന്ദര്‍ഭത്തിലാണ് അനുനയ നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രംഗത്തെത്തിയത്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പാര്‍ട്ടി വേദികളിലെത്താത്തതും പൊതുപരിപാടികളില്‍ പങ്കെടുക്കാത്തതും പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയിട്ടുണ്ട്. ഇതിന് മറുമരുന്നെന്നോണമാണ് അമിത് ഷാ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

സ്ഥാനാര്‍ഥികള്‍ക്ക് 75 വയസെന്ന പ്രായപരിധി അമിത് ഷാ കര്‍ശനമാക്കിയതിനാല്‍ അദ്വാനി വര്‍ഷങ്ങളായി വിജയിച്ചുവരുന്ന ഗാന്ധി നഗര്‍ സീറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഗാന്ധി നഗര്‍ സീറ്റില്‍ അമിത് ഷായാണ് മത്സരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. മുരളി മനോഹര്‍ ജോഷിക്കും കാണ്‍പൂര്‍ സീറ്റ് നിഷേധിച്ചിരുന്നു.

Share
Leave a Comment