International

തമോഗർത്തത്തിന്റെ ആദ്യ ചിത്രത്തിന് പിന്നിൽ ആരാണെന്നറിയാമോ?

ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒരു തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്രകാരന്മാർ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചെടുത്ത ചിത്രത്തിലേക്കുള്ള യാത്ര 2012ലാണ് ശാസ്ത്രജ്ഞന്മാർ തുടങ്ങിയത്. ഈ ചിത്രമെടുക്കാൻ അവരെ സഹായിച്ചത് ഒരു യുവശാസ്ത്രജ്ഞയുടെ അൽഗോരിതമാണ്.

കെയ്റ്റി ബോമാൻ എന്ന 29കാരി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഈ ചിത്രം നമുക്ക് കാണാൻ കഴിയില്ലായിരുന്നു.തൻറെ കമ്പ്യൂട്ടറിൽ ആദ്യത്തെ തമോഗർത്തത്തിൻറെ ചിത്രം കണ്ട് അത്ഭുതപ്പെടുന്ന ചിത്രം ഇവർ തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

മൂന്ന് കൊല്ലത്തെ പ്രവർത്തനമാണ് ഈ ചിത്രം സാധ്യമാക്കാനുള്ള അൽഗോരിതം തയ്യാറാക്കാൻ വേണ്ടിവന്നത്. ഈ പദ്ധതിയിൽ ചേരുന്ന കാലത്ത് അമേരിക്കയിലെ മാസ്യൂചാസെറ്റ്‌സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു കെയ്റ്റി. പിന്നീട് ആ പ്രോജ്ടിൻറെ നേതൃസ്ഥാനത്തേക്ക് ഇവർ വന്നു.

എംഐടി കമ്പ്യൂട്ടർ സയൻസ് ആൻറ് എഐ ലാബും, ഹവാർഡ്-സ്മിത്ത്‌സോണിയൻ സെൻറർ ഓഫ് ആസ്‌ട്രോഫിസിക്‌സ്, എംഐടി ഹൈസ്റ്റാക്ക് ഓബ്‌സർവേറ്ററി എന്നിവരായിരുന്നു പദ്ധതിയിലെ പങ്കാളികൾ.ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം ഇവർക്ക് ചിത്രം ലഭിച്ചത്

shortlink

Post Your Comments


Back to top button