CinemaNewsEntertainment

സൂര്യയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ‘സൂരറൈ പോട്ര്’ ചിത്രീകരണം ആരംഭിച്ചു

 

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നു വരുന്നു. ‘ഇരുതി സുട്ര് ‘ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക സുധാ കൊങ്ങര അണിയിച്ചൊരുക്കുന്ന പേരിടാത്ത ‘സൂര്യ38’ ന് ‘സൂരറൈ പോട്ര് ‘ എന്ന് പേരിട്ടു. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ്സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളി താരം അപര്‍ണാ ബാലമുരളിയാണ് നായിക. കൂടാതെ പ്രഗത്ഭരായ അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത് ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രാജ ശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് ‘സൂരറൈ പോട്രി’ ന്റെ സഹ നിര്‍മ്മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button