Crime

കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ടിബി ജങ്ഷനിലെ നാലുനില കെട്ടിടത്തിനുളളില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.തലയില്‍ മുറിവേറ്റ പാടുണ്ട്. സംഭവസ്ഥലത്ത് രക്തക്കറകളുണ്ട്.കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. . നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുളളിലാണ് മൃതദേഹം കണ്ടത്.

ഇന്ന് രാവിലെ ഒന്‍പതേകാലോടെ പണിക്കായി ഇവിടെയെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ പണിക്കെത്തിയിരുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button