Crime

പതിനാറുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം;പെണ്‍കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍

വര്‍ക്കല: പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ജോണ്‍ ആണ് അറസ്റ്റിലായത്.

പ്രതിയുടെ പീഡനത്തില്‍ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. കിണറ്റില്‍ മരിച്ച നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ അറസ്റ്റിലായത്.

പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രാസപരിശോധനക്ക് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതോടെയാണ്. പ്രതി ഒരു വര്‍ഷമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതി പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്നു. നിരവധി സിം കാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ പിടികൂടിയത്. ആത്മഹത്യാ പ്രേരണ,നിരന്തര ലൈംഗിക പീഡനം, എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button