KeralaNews

വേനല്‍മഴയില്‍ വീടുകള്‍ തകര്‍ന്നു ; കൃഷിനാശവും വ്യാപകം

 

മൂവാറ്റുപുഴ: വേനല്‍മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പായിപ്ര പഞ്ചായത്ത് 22—ാം വാര്‍ഡില്‍ വള്ളോംതടത്തില്‍ പരേതനായ രാജുവിന്റെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച വൈകിട്ട് നാലിനാണ് സംഭവം.

ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. പായിപ്ര, മാനാറി, നിരപ്പ്, ഒഴുപാറ, ആട്ടായം പ്രദേശങ്ങളില്‍ നിരവധി മരങ്ങള്‍ വീണു, കൃഷിനാശവും ഉണ്ടായി. കിഴക്കേക്കടവില്‍ റബര്‍മരം വൈദ്യുതലൈനില്‍ വീണ് വൈദ്യുതി വിതരണം മുടങ്ങി. ഒരു മണിക്കൂറിലേറെ പെയ്ത മഴയ്ക്കിടെ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും കൃഷിനാശമുണ്ടായി.

മുളന്തുരുത്തി എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത്‌കൈപ്പട്ടൂര്‍ അഴകത്തൂര്‍ തെക്കെ കരയില്‍ കറുമ്പിയുടെ വീടിന്റെ മേല്‍ക്കൂരയാണ് ബുധനാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്.

കറുമ്പിയും വീട്ടുകാരും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. അഴകത്തൂര്‍ കണ്ടിയാ പറമ്പില്‍ തങ്കപ്പന്റെ വീടിന് മുകളിലും മരങ്ങള്‍ വീണ് വീട് തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button